പത്തനംതിട്ട | കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഒമ്നി വാഹനത്തിനു മുകളിലേക്ക് വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ (മെയ് 29) വൈകിട്ടായിരുന്നു അപകടം. പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ ടി ഐ പടിയില്‍ ശ്രീവിലാസ് സദാനന്ദന്റെ പറമ്പില്‍ നിന്ന കൂറ്റന്‍ തേക്കുമരമാണ് ശക്തമായ കാറ്റില്‍ കടപുഴകിയത്. റോഡിലൂടെ വന്ന മാരുതി വാനിന് മുകളിലേക്ക് മരം വീഴുകയായിരുന്നു.
പരുക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വാഹനത്തില്‍ ഉടമ മൈലപ്ര കിഴക്കേമുള്ളുകാലായില്‍ വിജയന്‍ മാത്രമാണ് ഉണ്ടായിരുന്നത് വാഹനത്തിനു മുന്നിലായി ഡ്രൈവറുടെ ഭാഗത്തോട് ചേര്‍ന്നാണ് മരം വീണത്. ഇതോടെ വിജയന് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായി. സ്വകാര്യ റിക്കവറി വാനും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്‌നിരക്ഷാസേന ജീവനക്കാര്‍ മരം മുറിച്ചു നീക്കി വാഹനത്തില്‍ നിന്നും വിജയനെ പുറത്തെത്തിക്കുകയായിരുന്നു. . പരുക്കേറ്റ വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. .
