ബെംഗളൂരു | കര്‍ണാടകയില്‍ കുടക് ജില്ലയിലെ പൊന്നംപേട്ടില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പൊന്നംപേട്ടിലെ ഹള്ളിഗാട്ട് കോളജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് കോഴ്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനി തേജസ്വിനി (19) യെയാണ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പഠനം തുടരാന്‍ താത്പര്യമില്ലെന്ന് ആത്മഹത്യാ കുറിപ്പ്
പഠന സമ്മര്‍ദം മൂലം ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പ് ഹോസ്റ്റല്‍ മുറിയില്‍ നിന്ന് കണ്ടെടുത്തു. തനിക്ക് ആറ് വിഷയങ്ങള്‍ എഴുതിയെടുക്കാനുണ്ടെന്നും പഠനം തുടരാന്‍ താത്പര്യമില്ലെന്നും കത്തില്‍ വിശദമാക്കിയിട്ടുണ്ട്.
കര്‍ണാടകയിലെ റായ്ച്ചൂര്‍ സ്വദേശി മഹന്തപ്പയുടെ ഏക മകളാണ് തേജസ്വിനി. .