തിരുവനന്തപുരം: ശ്രീകാര്യത്ത് അമ്മയോടൊപ്പം റോഡിലൂടെ നടന്നുപോവുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍. കൊല്ലം കുഴിമത്തിക്കാട്, പെനിയല്‍ ഹൗസില്‍ ഹെയില്‍ രാജു(22) ആണ് അറസ്റ്റിലായത്.
പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു
കഴിഞ്ഞദിവസം എന്‍ജിനിയറിങ് കോളേജ് ഹോസ്റ്റലില്‍ സഹോദരിയെ കണ്ട് തിരികെ അമ്മയോടൊപ്പംവരുന്ന സമയത്താണ് ചാവടിമുക്ക് സി.വി. നഗറിനു സമീപം വെച്ച് പെണ്‍കുട്ടിയെ കയറിപ്പിടിക്കാനായി ശ്രമിച്ചത്. പ്രതി പെണ്‍കുട്ടിയെ മര്‍ദിക്കുകയും ചെയ്തു. സിസിടിവി ക്യാമറകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് പ്രതിയെ പിടികൂടിയത്


