റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് മരം കടപുഴകി വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

May 27, 2025 - 4:39 am

കോഴിക്കോട് | കനത്ത് മഴയിലും കാറ്റിലും റെയില്‍വേ ട്രാക്കിലേക്ക് മരങ്ങളും വീടിന്റെ മേല്‍ക്കൂരയും വീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. അരീക്കാട്ട് മെയ് 26 ന് വൈകിട്ട് 7.30 ഓടെ ജാമ്ന നഗര്‍ എക്സ്പ്രസ്സ് കടന്നുപോകുന്നതിനിടെയാണ് മരം പൊട്ടി വീണത്. ട്രാക്കിലെ വൈദ്യുതി ലൈനും തകര്‍ന്നു. . വൈദ്യുതി ബന്ധം തകര്‍ന്നതോടെ ജാമ്ന നഗര്‍ എക്സ്പ്രസ്സിന്റെ ഓട്ടം നിലച്ചു. തുടര്‍ന്ന് രാത്രി 9.20ഓടെയാണ് ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

അരീക്കാട് ഉള്ളിശ്ശേരിക്കുന്ന് ഭാഗത്തെ വീടിന്റെ മേല്‍ക്കൂരയാണ് റെയില്‍വേ ട്രാക്കിലേക്ക് പറന്നു വീണത്.

തുടർന്ന് തിരുവനന്തപുരം സെന്‍ട്രല്‍ എക്സ്പ്രസ്സ് (16348), ബെംഗളൂരിവിലേക്കുള്ള കണ്ണൂര്‍- യശ്വന്ത്പൂര എക്സ്പ്രസ്സ് (16528), ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സ്(12686), തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസ്സ്, ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനുകള്‍ തുടങ്ങിയവ. ഏറെ നേരം പിടിച്ചിട്ടു അരീക്കാട് ഉള്ളിശ്ശേരിക്കുന്ന് ഭാഗത്തെ വീടിന്റെ മേല്‍ക്കൂരയാണ് റെയില്‍വേ ട്രാക്കിലേക്ക് പറന്നു വീണത്.

. എറണാകുളം ജംഗ്ഷനില്‍ നിന്ന് ഇന്ന് ( 27.05.2025) രാവിലെ 6.50ന് പുണെയിലേക്ക് പുറപ്പെടേണ്ട പൂര്‍ണ എക്സ്പ്രസ്സ് 9.15നാകും പുറപ്പെടുക. മരം മുറിച്ചുമാറ്റി വൈദ്യുതിലൈനുകള്‍ പുനഃസ്ഥാപിച്ചതിനു ശേഷമേ ഗതാഗതം പൂര്‍ണതോതില്‍ ആകൂവെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *