റിപ്പോര്‍ട്ട്
News Editor
പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് പോ​ലീ​സ്

രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ.

May 6, 2026 - 10:42 am

 

കൊ​ല്ലം: രേ​ഖ​ക​ളി​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച 25 ല​ക്ഷ​ത്തോ​ളം രൂ​പ​യു​മാ​യി കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ സ്വ​ദേ​ശി ആ​ന​ന്ദൻ എന്നയാൾ പിടിയിലായി. മെയ് 5 ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പു​ന​ലൂ​ർ റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്എ​ച്ച്ഒ പി.​കെ. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. കൊ​ല്ലം-​ചെ​ന്നൈ എ​ഗ്മോ​ർ ട്രെ​യി​നി​ൽ നി​ന്ന് പു​ന​ലൂ​ർ റെ​യി​ൽ​വേ പോ​ലീ​സാണ് പ്രതിയെ കസ്റ്റഡി യിലെടുത്തത്.

ഒ​രു ല​ക്ഷ​ത്തി​ന്‍റെ 25 കെ​ട്ടു​ക​ളാ​യാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മെ​ന്‍റി​ലാ​യി​രു​ന്നു ആ​ന​ന്ദ് യാ​ത്ര ചെ​യ്ത​ത്. പ​രി​ശോ​ധ​ന​യ്ക്കി​ടെ ഇ​യാ​ളു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ബാ​ഗി​നു​ള്ളി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഒ​രു ല​ക്ഷ​ത്തി​ന്‍റെ 25 കെ​ട്ടു​ക​ളാ​യാ​ണ് പൊ​തി​ഞ്ഞു വ​ച്ച നി​ല​യി​ൽ പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് റെ​യി​ൽ​വേ പോ​ലീ​സ് അ​റി​യി​ച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *