അജ്ഞാത സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തവരുടെ എണ്ണം മൂന്നായി

കോഴിക്കോട്| കോഴിക്കോട് കൊടുവള്ളിയില്‍ അജ്ഞാത സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി പോലീസ് പിടിയിലായി. ഇതോടെ പോലീസ് കസ്റ്റഡിയില്‍ എടുത്തവരുടെ എണ്ണം മൂന്നായി. ഇതില്‍ രണ്ടുപേര്‍ കൊണ്ടോട്ടി സ്വദേശികളും ഒരാള്‍ കിഴക്കോത്ത് സ്വദേശിയുമാണ്. ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

പ്രദേശത്തുള്ള ഒരാളുടെ സഹായം സംഘത്തിന് ലഭിച്ചെന്നാണ് സൂചന.

കാറില്‍ എത്തിയ മറ്റു പ്രതികള്‍ എവിടെ എന്നതിനെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചതായാണ് വിവരം. സംഭവത്തില്‍ രണ്ടു പേരെ ഇന്നലെ(മെയ് 18) ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കൂടെ ബൈക്കില്‍ എത്തിയവരാണ് ഇന്നലെ പിടിയിലായവര്‍. പ്രദേശത്തുള്ള ഒരാളുടെ സഹായം സംഘത്തിന് ലഭിച്ചെന്നാണ് സൂചന. കേസ് അന്വേഷണത്തില്‍ പുരോഗതി ഉണ്ടെന്നും പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. .

ഏഴ് അംഗ സംഘമാണ് കൊടുവള്ളി കിഴക്കോത്ത് സ്വദേശി റഷീദിന്റെ മകന്‍ അനൂസ് റോഷനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. ബൈക്കില്‍ രണ്ടു പേരും കാറില്‍ അഞ്ചു പേരുമാണ് എത്തിയത്. ആദ്യം ബൈക്കില്‍ ഉള്ളവരാണ് വീട്ടില്‍ എത്തിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. ഇവരെയാണ് കൊടുവള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →