റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക്കിസ്താന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

May 14, 2025 - 12:31 pm

ന്യൂഡല്‍ഹി | പാക്കിസ്താന്റെ പിടിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു. ഏപ്രില്‍ 23നാണ് അതിര്‍ത്തി കടന്നെന്ന് ആരോപിച്ച് പൂര്‍ണം കുമാര്‍ സാഹുവിനെ പാകിസ്താന്‍ പിടികൂടിയത്. അതിര്‍ത്തിയില്‍ ജോലി ചെയ്യുന്നതിനിടെ തണല്‍ തേടി മരച്ചുവട്ടില്‍ ഇരുന്നപ്പോഴാണ് പൂര്‍ണത്തെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനു മായുള്ള പിരിമുറുക്കത്തിനിടെ യായിരുന്നു ബിഎസ്എഫ് ജവാന്‍ കസ്റ്റഡിയിലാകുന്നത്.പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്

ഇദ്ദേഹത്തെ ഇന്ന് (മെയ് 14) രാവിലെ 10:30 ന് അമൃത്സറിലെ അട്ടാരി ജോയിന്റ് ചെക്ക് പോസ്റ്റ് വഴി ഇന്ത്യയ്ക്ക് കൈമാറിയെന്ന് ബിഎസ്എഫ് പ്രസ്താവനയിലൂടെ അറിയിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് പൂര്‍ണം കുമാര്‍ ഷാ. ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായതോടെ പൂര്‍ണം കുമാര്‍ ഷായുടെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ നില്‍ക്കെയാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമായത്.

‘പാകിസ്താന്‍ റേഞ്ചേഴ്സുമായുള്ള പതിവ് ഫ്‌ളാഗ് മീറ്റിങ്ങുകളിലൂടെയും മറ്റ് ആശയവിനിമയ മാര്‍ഗങ്ങളിലൂടെയും നിരന്തരമായ ശ്രമങ്ങളിലൂടെ, ബിഎസ്എഫ് കോണ്‍സ്റ്റബിളിസ്വദേശത്തേക്ക് എത്തിക്കുന്നത് സാധ്യമായി’ ബിഎസ്എഫ് പ്രസ്താവനയില്‍ അറിയിച്ചു. ..

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *