റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട് കാന്തപുരത്ത് രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

May 14, 2025 - 7:09 am

കോഴിക്കോട്: പൂനൂർ ഉണ്ണികുളം പഞ്ചായത്തിലെ കാന്തപുരത്ത് രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കാന്തപുരം അലങ്ങാപ്പൊയിലിൽ അബ്ദുൽ റസാഖിൻ്റെ മകൻ മുഹമ്മദ് ഫർസാൻ (9), മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അബൂബക്കർ (8) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്ററോളം അകലെയുള്ള കുളത്തിൽനിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെടുത്തത്.

മെയ് 13 ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടികളെ കാണാതായത്. വൈകീട്ട് ഏഴുമണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് കുട്ടികളുടെ മൃതദേഹം കുളത്തിൽ കണ്ടെത്തിയത്..മൃതദേഹങ്ങൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *