റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ ജവാന് വീരമൃത്യു

May 12, 2025 - 4:55 am

ശ്രീനഗര്‍ | ജമ്മുവില്‍ പാക് ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിഎസ്എഫ് ജവാന് വീരമൃത്യു. മണിപ്പൂര്‍ സ്വദേശിയായ ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്ഖാം ആണ് വീരമൃത്യു വരിച്ചത്. മെയ് 10 ശനിയാഴ്ച ആര്‍എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തി കടന്നുള്ള ഷെല്ലാക്രമണത്തിലാണ് ജവാന് പരുക്കേറ്റത്ക്തമാക്കി.ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ഉള്‍പ്പെടെ ചിംങ്ഖാമിന്റെ കുടുംബത്തെ അനുശോചനം അറിയിച്ചു. ജവാന് പൂര്‍ണ ബഹുമതികളോടെ തിങ്കളാഴ്ച ജമ്മു അതിര്‍ത്തി ആസ്ഥാനത്ത് പുഷ്പചക്രം അര്‍പ്പിക്കുന്ന ചടങ്ങ് നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *