Tag
ന്യൂസ് ഡെസ്ക്

സൗദി വിദേശകാര്യ മന്ത്രി പാക് പ്രധാനമന്ത്രിയുമായിചര്‍ച്ച നടത്തി

May 10, 2025 - 7:07 am

ഡല്‍ഹി: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈർ ചർച്ച നടത്തി. അതേസമയം അതിർത്തി മേഖലയില്‍ വീണ്ടും പാക് പ്രകോപനമുണ്ടായി. ജമ്മുവിന്‍റെ നഗരമേഖല കേന്ദ്രീകരിച്ച്‌ പാക്കിസ്ഥാൻ ഡ്രോണ്‍ ആക്രമണം നടത്തി. ഡ്രോണുകള്‍ വന്നതിനു പിന്നാലെ ഇന്ത്യൻ സൈന്യം അതി ശക്തമായ രീതിയില്‍ തിരിച്ചടി നല്‍കി

ഡ്രോണുകളെ ആകാശത്ത് വച്ച്‌ തന്നെ നിർവീര്യമാക്കി ഇൻഡ്യ

അപായ സൈറണ്‍ മുഴങ്ങിയതിനെ തുടർന്ന് ആളുകള്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. കഴിഞ്ഞ 15 മിനിറ്റിനിടെ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. ആകാശത്ത് വച്ച്‌ തന്നെ ഡ്രോണുകളെ നിർവീര്യമാക്കിയതിനാല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *