റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു

May 10, 2025 - 6:33 am

വളപട്ടണം: തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു. കണ്ണാടിപറമ്പ് മാലോട്ടെ അശ്വതി ഹൗസില്‍ എ.സത്യനാണ് (60) മരിച്ചത്. ഭാര്യ ബിന്ദുവിന് (54) സാരമായി പരിക്കേറ്റു. മെയ് 9 ന് ഉച്ചയ്ക്ക് 2.15 ഓടെ ചിറക്കല്‍ ബാലൻ കിണറിനു സമീപത്തായിരുന്നു അപകടം

ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പുതിയ തെരു ഭാഗത്തുനിന്നു കണ്ണാടിപ്പറമ്പ് ഭാഗത്തേക്കു സ്കൂട്ടർ ഓടിച്ചു പോകവേ നായ കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്കു തെറിച്ച്‌ വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ സത്യനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *