റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തായ്‌ബയുടെ സെയ്‌ഫുള്ള കസൂരിയെന്ന് റിപ്പോർട്ട്

April 23, 2025 - 9:47 am

പഹല്‍ഗാം: ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ലഷ്‌കർ ഇ തായ്‌ബയുടെ സെയ്‌ഫുള്ള കസൂരിയെന്ന് റിപ്പോർട്ട്. പാകിസ്ഥാനിലിരുന്നാണ് ആക്രമണം നിയന്ത്രിച്ചതെന്നാണ് വിവരം. കാശ്‌മീരിലുള്ള രണ്ടുപേർ ഉള്‍പ്പെടെ ആറ് ഭീകരരാണ് ആക്രമണം നടത്തിയത്. 2017ല്‍ പരിശീലനത്തിനായി ഇവർ പാകിസ്ഥാനിലേക്ക് കടന്ന് വിദേശ ഭീകരരുടെ അവസാന ബാച്ചിനൊപ്പം ചേർന്നുവെന്നാണ് വിലയിരുത്തല്‍.

സ്ഥലത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു.

എൻഐഎ സംഘം പഹല്‍ഗാമിലേക്ക് പോയിട്ടുണ്ട്. ഒരു പ്രാദേശിക ഭീകരനെ തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ബിജ് ബഹേര സ്വദേശി ആദില്‍ തോക്കറാണ് തീവ്രവാദ സംഘത്തിലുള്ളതെന്നാണ് വിവരം. സ്ഥലത്ത് നിന്ന് നമ്പർ പ്ലേറ്റില്ലാത്ത ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് ഭീകരരെത്തിയ വാഹനമെന്നാണ് റിപ്പോർട്ട്. ഇത് എവിടെ നിന്ന് ലഭിച്ചു എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *