റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ലക്ഷങ്ങൾ പിൻവലിപ്പിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട സജാദ് ഷായെ പോലീസ് അറസ്റ്റ് ചെയ്തു.

April 22, 2025 - 5:28 am

കായംകുളം | യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് ഇടപാടുകാരിൽ നിന്ന് ലക്ഷങ്ങൾ പിൻവലിപ്പിച്ച കേസിൽ മുഖ്യപ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളത്തെ കുപ്രസിദ്ധ ഗുണ്ട കീരിക്കാട് സ്വദേശി സജാദ് ഷാ (27) ആണ് അറസ്റ്റിലായത്. ഇയാളെ കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.കേസിലെ എട്ട് പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. .

ചേരാവള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കന്യാകുമാരി സ്വദേശി വൈസിലിനെയാണ് തട്ടിക്കൊണ്ടു പോയത്. തുടർന്ന് യുവാവിനെ മർദിക്കുകയും മൊബൈൽ ഫോൺ വഴി ലക്ഷങ്ങൾ ഇടപാടുകാരിൽ നിന്നും പിൻവലിപ്പിക്കുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *