റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

April 19, 2025 - 5:43 am

തിരുവനന്തപുരം | വിനോദയാത്ര പോയ മലയാളി യുവാവ് തമിഴ്‌നാട് ചിറ്റാര്‍ അണക്കെട്ടില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്. അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം. തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്ര പോയ ആറ് യുവാക്കളില്‍ ഒരാളാണ്.,

മൃതദേഹം കുഴിത്തുറെ ആശുപത്രിയിലേക്ക് മാറ്റി

ആഴം അറിയാതെ അണക്കെട്ടിന്റെ അപകടകരമായ ഭാഗത്തേക്ക് സംഘം ഇറങ്ങി കുളിക്കുന്നതിനിടെയായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കുഴിത്തുറെ ആശുപത്രിയിലേക്ക് മാറ്റി. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *