പൊതുജനങ്ങൾക്ക് പരാതികൾ നേരിട്ടറിയിക്കാൻ അവസര മൊരുക്കി ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാൻ ഇടുക്കി ജില്ലാ കളക്ടർ അവസരമൊരുക്കുന്നു. ഏപ്രിൽ 9 മുതല്‍ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് ആറ് മുതല്‍ ഏഴ് വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുകളായി ലഭിക്കുന്ന പരാതികള്‍ക്ക് ജില്ലാ കളക്ടർ തത്സമയം മറുപടി നല്‍കും. പരാതികൾക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങൾ സംബന്ധിച്ചും പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയിക്കാമെന്ന് കളക്ടർ വി വിഗ്നേശ്വരി പറഞ്ഞു.

എന്നാൽ കൂടുതൽ വിവരം ശേഖരിക്കേണ്ട കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളിൽ അന്വേഷിച്ച ശേഷം പരിഹാരം കാണാൻ ശ്രമിക്കും. എന്നാൽ അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ വിഷയങ്ങളും ഒഴിവാക്കി സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ പരിഹാരം കാണാൻ കഴിയുന്ന വിധത്തില്‍ ജനങ്ങള്‍ പ്രതികരിക്കണം”

സംസ്ഥാനത്ത് ആദ്യം

. പലർക്കും നേരിട്ട് വന്ന് കളക്ടറെ കണ്ട് പരാതികള്‍ പറയാനോ, വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനോ കഴിയാറില്ല. ജില്ലയുടെ വിദൂര പ്രദേശങ്ങളില്‍ നിന്ന് കളക്ടറേറ്റില്‍ എത്താൻ ദിവസവും ജോലിക്ക് പോകുന്നവർക്ക് സാധിക്കില്ല. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ കുടുംബത്തിന്റെ അന്നം മുടങ്ങും. അങ്ങനെയുള്ളവർ തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും നീതിയും ചോദിച്ചു വാങ്ങാൻ പലപ്പോഴും മുതിരാറില്ല. അത്തരക്കാർക്കാണ് ഫേസ്ബുക്ക് വഴി അവസരമൊരുക്കുന്നത്.ജില്ലാകളക്ടർ അറിയിച്ചു. ഒരു പക്ഷേ, സംസ്ഥാനത്ത് ആദ്യമാകും ഇത്തരത്തില്‍ ഒരു ജില്ലാ കളക്ടർ ഫേസ്ബുക്ക് ലൈവില്‍ വന്ന് പരാതികള്‍ക്ക് മറുപടി നല്‍കുന്നത്.

‘ചിന്ന ചിന്ന ആശൈ” പദ്ധതി

ഇത്തരം ജനകീയ പദ്ധതികളുമായി ജില്ലാ കളക്ടർ വി. വിഗ്നേശ്വരി രംഗത്തെത്തുന്നത് ആദ്യമായല്ല. ശിശുദിനത്തിന്റെ ഭാഗമായി വിവിധ സംരക്ഷണകേന്ദ്രങ്ങളില്‍ കഴിയുന്ന കുട്ടികള്‍ക്ക് പൊതുജനങ്ങളുടെ സഹകരണത്തോടെ സമ്മാനങ്ങള്‍ നല്‍കുന്ന ‘ചിന്ന ചിന്ന ആശൈ” പദ്ധതി വി. വിഗ്‌നേശ്വരിയുടെ ആശയമായിരുന്നു. പരിപാടിയില്‍ ഇതുവരെ ഏകദേശം 90 ശതമാനത്തോളം പേർക്ക് സമ്മാനം നേരിട്ടും ഓണ്‍ലൈനായും ലഭിച്ചു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →