റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോസ് കെ മാണി മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍ അമര്‍ഷം

April 5, 2025 - 4:26 am

ദില്ലി: വഖഫ് ഭേദഗതി ബില്ലിലെ രണ്ടു വകുപ്പുകളെ അനുകൂലിച്ച്‌ രാജ്യസഭയില്‍ ജോസ് കെ മാണി വോട്ട്ചെയ്തു..എല്‍ ഡി എഫ് ഘടക കക്ഷിയായ കേരള കോണ്‍ഗ്രസ് (എം) ചെയർമാനായ . ജോസ് കെ മാണി മുന്നണി നിലപാടിന് വിരുദ്ധമായ തീരുമാനം കൈക്കൊണ്ടതില്‍ എല്‍ഡിഎഫില്‍ അമര്‍ഷമുണ്ട്.

കൃത്യമായി ആലോചിച്ചെടുത്ത നിലപാട്

എല്‍ഡിഎഫിനെ മറ്റ് അംഗങ്ങള്‍ക്കൊപ്പം പൊതു വോട്ടെടുപ്പില്‍ ബില്ലിനെ എതിർത്ത ജോസ് കെ മാണി വകുപ്പ് തിരിച്ചു നടത്തിയ ശബ്ദ വോട്ടെടുപ്പിലാണ് മുന്നണിയിലെ സഹ എംപിമാരെ ഞെട്ടിച്ച്‌ ബി ജെ പിക്കൊപ്പം വോട്ട് ചെയ്‌തത്‌.എന്നാല്‍ കൃത്യമായി ആലോചിച്ചെടുത്ത നിലപാടാണെന്നും മുനമ്പത്തിന് നീതി കിട്ടണമെന്നും ജോസ് കെ മാണി വിശദീകരിച്ചു.

ട്രൈബ്യൂണലിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്

. വഖഫ് തർക്കങ്ങളില്‍ ട്രൈബ്യൂണല്‍ തീർപ്പിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെന്ന വകുപ്പിനെയാണ് ആദ്യം ജോസ് കെ മാണി അനുകൂലിച്ചത്. വഖഫ് ബോർഡിന് ഏത് സ്വത്തും വഖഫ് ആയി പ്രഖ്യാപിക്കാമെന്ന വകുപ്പ് എടുത്തു കളഞ്ഞ ഭേദഗതിയെയും ജോസ് കെ മാണി അനുകൂലിച്ചു. നേരത്തെ ചർച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴും ജോസ് കെ മാണി ഈ നിലപാട് സ്വീകരിച്ചിരുന്നു.

..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *