കൊച്ചി: കാക്കനാട് ജില്ലാ ജയിലിലെ മെഡിക്കൽ ഓഫീസർ ഡോ.ബെൽന മാർഗ്ഗരറ്റിനെതിരെ അവിടുത്തെ പട്ടികജാതിക്കാരിയും തൃപ്പൂണിത്തുറ സ്വദേശിനിയുമായ ഫാർമസിസ്റ്റ് നൽകിയ പീഡന പരാതി അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന് ആരോപിച്ചു കൊണ്ട് 22-03-2025, ശനിയാഴ്ച, കെപിഎംഎസ് തൃപ്പൂണിത്തറ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജാതീയമായി
നിരന്തരം ആക്ഷേപിക്കുകയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും അവർ ഉപയോഗിച്ച ശുചി മുറി നിർബന്ധപൂർവ്വം കഴുകിക്കുകയും ചെയ്ത ഡോക്ടറുടെ
നീചമായ ജാതി വിവേചനത്തിലും തുടരുന്ന പട്ടികജാതി പീഠനങ്ങൾക്കെതിരെയും ആണ് കെ പി എം എസ് പ്രതിഷേധിച്ചത്.
പ്രതിക്ഷേധ മാർച്ച് കെ.പി.എം.എസ് രക്ഷാധികാരിയും നഗരസഭാ കൗൺസിലറുമായ ഇ.ടി.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു, യൂണിയൻ പ്രസിഡൻ്റ് എം.പി. പുഷ്പൻ അദ്ധ്യക്ഷത വഹിച്ചു, വി.എസ്.സുബ്രഹമണ്യൻ, കെ.ടി.അപ്പു സജീഷ്.ടി.വി, വിനീത ശരത് ,സുധ മനോജ് , ലാവണ്യ പ്രിൻസ് എന്നിവർ പ്രസംഗിച്ചു,



