റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ തകർത്ത് അജ്ഞാതർ

March 23, 2025 - 6:33 am

അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ അടിച്ചുപൊളിച്ച്‌ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയനിലയില്‍ കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍നിന്നുള്ള നാല് ബസുകളാണ് ആക്രമിക്കപ്പെട്ടത്. മാർച്ച് 22ന് പുലർച്ചെയാണ്
ബസ്‌സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍അജ്ഞാതർ ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ഏതാനും ദിവസം മുമ്പ് ഹിമാചല്‍പ്രദേശില്‍നിന്നുള്ള ബസ് അജ്ഞാതർ തകർത്തിരുന്നു..

ഏതാനും ദിവസം മുമ്പ് പഞ്ചാബിലെതന്നെ മൊഹാലി ജില്ലയില്‍പ്പെട്ട ഖാരാറില്‍ ഹിമാചല്‍പ്രദേശില്‍നിന്നുള്ള ബസ് അജ്ഞാതർ തകർത്തിരുന്നു..
അടുത്തിടെ പഞ്ചാബില്‍നിന്നെത്തിയ ഒരുസംഘം യുവാക്കളുടെ ബൈക്കുകള്‍ക്കു മുന്നിലുണ്ടായിരുന്ന കൊല്ലപ്പെട്ട ഖലിസ്ഥാൻ ഭീകരർ ജർണയില്‍ സിംഗ് ഭിന്ദ്രൻവാലയുടെ ചിത്രമടങ്ങിയ പതാക ഹിമാചല്‍പ്രദേശില്‍ ഗ്രാമീണർ തടഞ്ഞുനിർത്തി നീക്കം ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച്‌ പഞ്ചാബിലെ ദാല്‍ ഖല്‍സ എന്ന സംഘടനയും സിക്ക് യുവജന പ്രസ്ഥാനത്തിന്‍റെ പ്രവർത്തകരും ചേർന്നു ഭിന്ദ്രൻവാലയുടെ ചിത്രങ്ങള്‍ ഹിമാചല്‍പ്രദേശ് ആർടിസി ബസുകളിലും ചില സ്വകാര്യ ബസുകളിലും പതിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *