റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

March 9, 2025 - 6:41 am

കോട്ടയം | .ഏറ്റുമാനൂരില്‍ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നിന്നുതന്നെയാണ് പോലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്. ഇതോടെ ഫോണ്‍ ആരെങ്കിലും നശിപ്പിച്ചോ ഒളിപ്പിച്ചോയെന്ന സംശയം പോലീസിനുണ്ടായി.

ഫോണ്‍ നിര്‍ണായക തെളിവാകും.

ഫോണ്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കും. ഷൈനിയുടെ ഫോണും ഭര്‍ത്താവ് നോബിയുടെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഷൈനി ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് നോബി ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന വിവരമുണ്ട്. ഇതും ഉള്‍പ്പെടെ പരിശോധിക്കുന്നതിന് ഷൈനിയുടെ ഫോണ്‍ നിര്‍ണായക തെളിവാകും.

മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു.

ഷൈനിയുടെ മാതാപിതാക്കളുടെയടക്കം മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. മരിക്കുന്നതിന് തലേദിവസം നോബി ഷൈനിയെ ഫോണില്‍ വിളിച്ച് അധിക്ഷേപിച്ചെന്ന കാര്യം പുറത്ത് വന്നിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *