റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി തളളി ഹൈക്കോടതി

March 3, 2025 - 3:44 pm

കൊച്ചി : കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ ഹൈക്കോടതിയിലെ ഡിവിഷന്‍ ബെഞ്ചില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി ഡിവിഷന്‍ ബെഞ്ച് തള്ളിയതായി കോടതി അറിയിച്ചു. ഹരജി തള്ളുന്നുവെന്ന ഒറ്റവരി ഉത്തരവോടെ കോടതി നടപടി അവസാനിപ്പിച്ചു.

നവീന്‍ ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് സംശയമുണ്ടെന്നു മഞ്ജുഷ കോടതിയില്‍ വാദിച്ചിരുന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റുമോര്‍ട്ടം എന്നിവയില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ സി.ബി.ഐ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.

.മഞ്ജുഷയുടെ വാദം പൂര്‍ത്തിയായതിന് പിന്നാലെ, ഈ കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ആവശ്യമായ കാരണങ്ങളുണ്ടോ എന്ന കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ച് ചോദ്യമുന്നയിച്ചിരുന്നു. നിലവിലെ അന്വേഷണത്തില്‍ പിഴവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്ഷേപമില്ലെന്നും അന്വേഷണ പ്രക്രിയ ശരിയായ രീതിയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം, സി.ബി.ഐ ഉള്‍പ്പെടെയുള്ള എല്ലാ അന്വേഷണ ഏജന്‍സികളും സര്‍ക്കാരിന്റെ കീഴിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹൈക്കോടതിയുടെ തീരുമാനം വലിയ നിരാശയുണ്ടാക്കിയതായി നവീന്‍ ബാബുവിന്റെ ഭാര്യ

ഹൈക്കോടതിയുടെ തീരുമാനം വലിയ നിരാശയുണ്ടാക്കിയതായി നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. ഇനി എന്ത് ചെയ്യണമെന്നതിനെ കുറിച്ച് കൂടിയാലോചനയ്ക്കുശേഷം തീരുമാനം എടുക്കുമെന്നു അവര്‍ വ്യക്തമാക്കി. “സി.ബി.ഐ അന്വേഷണം വന്നെങ്കില്‍ മാത്രമേ ഞങ്ങള്‍ക്ക് നീതി ലഭിക്കൂ. കേരള പോലീസിന്റെ ഭാഗത്ത് നിന്ന് നീതി ലഭിക്കില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല, അതുവരെ അന്വേഷണം നടക്കുന്നതേയില്ല. പ്രധാന പ്രതികളെ സംരക്ഷിക്കുകയാണ്”, എന്നായിരുന്നു മഞ്ജുഷയുടെ ആരോപണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *