റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കും : ആരോ​ഗ്യ മന്ത്രി വീണാ ജോർജ്

January 31, 2025 - 6:26 am

തിരുവനന്തപുരം : സംസ്ഥാനത്ത് നിന്നും കുഷ്ഠരോഗത്തെ പൂർണമായും തുടച്ചുനീക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കുഷ്ഠരോഗത്തെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച്‌ രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ‘അശ്വമേധം 6.0’ ക്യാമ്പെയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സമിതി ചെയർപേഴ്സണ്‍ ഗായത്രി ബാബു അദ്ധ്യക്ഷത വഹിച്ചു.

നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർപേഴ്സണ്‍ ഗായത്രി ബാബു അദ്ധ്യക്ഷത വഹിച്ചു. എൻ.എച്ച്‌.എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീന, സ്റ്റേറ്റ് ലെപ്രസി ഓഫീസർ ഡോ.ഷീജ എ.എല്‍., ജില്ലാ മെഡിക്കല്‍ ഓഫീസർ ഡോ.ബിന്ദു മോഹൻ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതി ജയിംസ്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.ബിജോയ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനോജ്, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ഡോമി ജോണ്‍ എന്നിവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *