വന്യജീവി ശല്യം പ്രതിരോധിക്കാൻ എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ള തായി അഡ്വ.എ രാജ എം .എല്‍ എ

അടിമാലി: ദേവികുളം നിയോജക മണ്ഡലത്തിലെ വന്യജീവി ശല്യം പ്രതിരോധിക്കാൻ ഈ വർഷം എം എല്‍ എയുടെ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായി അഡ്വ.എ രാജ എം .എല്‍ എ പറഞ്ഞു.

സോളാർ വേലിയും കിടങ്ങും നിർമ്മിക്കും

മുൻ വർഷങ്ങളില്‍ ആന സ്ഥിരമായിറങ്ങുന്ന പ്രദേശങ്ങള്‍ തിരിച്ചറിഞ്ഞ് ഈ പ്രദേശങ്ങളില്‍ സോളാർ വേലിയും കിടങ്ങും നിർമ്മിക്കുന്നതിനായി ടെൻഡർ നടപടികള്‍ പൂർത്തീകരിച്ചതായും എം എല്‍ എ വ്യക്തമാക്കി.കാടിറങ്ങുന്ന വന്യജീവികളെ വനത്തിലേക്ക് തുരത്താൻ ആർ ആർ റ്റി സംഘം പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →