പാലക്കാട്ടെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം : മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ എഥനോള്‍ പ്ലാന്റിനായി ഒരു തുള്ളി ഭൂഗർഭ ജലം പോലും എടുക്കില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റർ വെള്ളമാണ് തുടക്കത്തില്‍ ആവശ്യമായി വരിക. പൂർണമായി പ്രവർത്തനം ആരംഭിക്കുന്നതോടെ 0.5 ദശലക്ഷം ലിറ്റർ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. ഇതുകൂടാതെ പ്ലാന്റില്‍ അഞ്ച് ഏക്കർ ഭൂമിയില്‍ ജലസംഭരണി നിർമിക്കുമെന്ന കാര്യം പ്രെപ്പോസലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.

മലമ്പുഴയില്‍ നിന്നും കിൻഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്.

ജല അതോറിറ്റി കമ്പനിക്ക് ആവശ്യമായ വെള്ളം നിലവിലുള്ള പദ്ധതിക്ക് പുറത്തു നിന്നല്ല നല്‍കാമെന്ന് സമ്മതിച്ചിരിക്കുന്നത്. മലമ്പുഴയില്‍ നിന്നും കിൻഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റർ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്. ഈ ലൈനില്‍ നിന്നാണ് ആവശ്യമായ ജലം ലഭ്യമാക്കുക. നിലവില്‍ കേരളത്തില്‍ കിൻഫ്രയുടേയും വ്യവസായ വകുപ്പിന്റേയും ഇൻഡസ്ട്രിയല്‍ പാർക്കുകളിലേക്ക് ജല അതോറിറ്റി വെള്ളം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പാലക്കാട് കിൻഫ്രാ പാർക്കിലേക്ക് 10 എംഎല്‍ഡി അനുവദിക്കാൻ 2015ല്‍ സർക്കാർ തീരുമാനിച്ചത്. ഇത് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്

നാടിന് ആവശ്യമായ പദ്ധതിയില്‍ നിന്നും സർക്കാർ പിൻമാറില്ല

2022-23 ലേയും 2023-24 ലേയും മദ്യനയങ്ങളില്‍ എക്സ്ട്രാന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്ത് നിർമ്മിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 30, 2023 ലാണ് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർക്ക് ഒയാസിസിന്റെ അപേക്ഷ ലഭിക്കുന്നത്. പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയത്. നാടിന് ആവശ്യമായ പദ്ധതിയില്‍ നിന്നും സർക്കാർ പിൻമാറില്ലെന്നും മന്ത്രി പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →