കൊച്ചി: ഗാന്ധിയൻ ആശയങ്ങള്‍ കാലാതിവർത്തിയാണ്. ഗാന്ധിജി ഭൂതകാലത്തിന്റെ ഓർമ്മയല്ല, ഇന്നിന്റെയും നാളെയുടെയും പ്രതീക്ഷയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .കേരളപ്രദേശ് ഗാന്ധിദർശൻ വേദി ഏഴാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗാന്ധിയൻ ആദർശങ്ങളെ തമസ്‌കരിക്കുകയാണ് ബി.ജെ.പി
ഗാന്ധിജിയെ ഇല്ലാതാക്കാൻ ഹിന്ദു മഹാസഭ ആരംഭിച്ച പ്രവർത്തനം ഇന്നും ബി.ജെ.പി തുടരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.ഇന്നും ഗാന്ധിയൻ ചിന്തകളെ വെടിവച്ച് കൊല്ലുകയും ഗാന്ധിയൻ ആദർശങ്ങളെ തമസ്‌കരിക്കുകയുമാണ് ബി.ജെ.പിയുടെ നിലപാടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സബർമതി ആശ്രമം, പോർബന്തർ ആശ്രമം, പട്ടേല്‍ സ്മൃതി എന്നിവ ബി.ജെ.പി കൈയടക്കി വച്ചിരിക്കുകയാണ്. എന്നാൽ ഗാന്ധിജിയെ അധിക്ഷേപിച്ച സി.പി.എം ഇന്ന് ഗാന്ധിജിയെ ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. .
ഗാന്ധി ഭാരത് അവാർഡ് എഴുത്തുകാരൻ ഡോ. ടി.എസ്. ജോയിക്ക് രമേശ് ചെന്നിത്തല സമ്മാനിച്ചു. ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ്കുമാർ അദ്ധ്യക്ഷനായി. ടി.ജെ. വിനോദ് എം.എല്‍.എ, ജോസഫ് വാഴക്കൻ, എസ്. അശോകൻ, ജയ്‌സണ്‍ ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അജിതൻ മേനോത്ത്, സംസ്ഥാന ട്രഷറർ എം.എസ്. ഗണേശൻ എന്നിവർ സംസാരിച്ചു


