റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ മഞ്ഞള്‍ ബോർഡ് രൂപീകൃതമായി

January 15, 2025 - 4:50 am

ഡല്‍ഹി: മഞ്ഞള്‍ കർഷകരുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ മഞ്ഞള്‍ ബോർഡ് (നാഷണല്‍ ടർമറിക് ബോർഡ്) രൂപീകൃതമായി.തെലുങ്കാനയിലെ നിസാമാബാദ് ആസ്ഥാനമായി രൂപീകൃതമായ ബോർഡ് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ ദനുവരി 14 ന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കർഷകരുടെ ക്ഷേമത്തിനും നല്ലയിനം മഞ്ഞള്‍ വികസിപ്പിക്കുന്നതിനും ബോർഡ് ഊന്നല്‍ നല്‍കും.

ബോർഡിന്‍റെ പ്രഥമ ചെയർമാനായി ബിജെപി നേതാവ് പല്ലെ ഗംഗാ റെഡ്ഢി

മഞ്ഞള്‍ കയറ്റുമതി ചെയ്യുന്നതില്‍കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ബോർഡിന്‍റെ പ്രഥമ ചെയർമാനായി മഞ്ഞള്‍ കർഷകനും നിസാമാബാദിലെ ബിജെപി നേതാവുമായ പല്ലെ ഗംഗാ റെഡ്ഢിയെ കേന്ദ്രസർക്കാർ നിയമിച്ചു. മൂന്നു വർഷത്തേക്കാണു നിയമനം.40 വർഷത്തോളമായി മഞ്ഞള്‍ കർഷകർ ഉന്നയിക്കുന്ന പ്രധാന ആവശ്യമായിരുന്ന ദേശീയ ബോർഡിന്‍റെ രൂപീകരണം

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *