റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പീച്ചി ഡാം റിസർവോയറിൽ വീണ നാലു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു.

January 13, 2025 - 9:36 am

തൃശ്ശൂർ : പീച്ചി ഡാം റിസർവോയറില്‍ വീണ നാലു വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു. 13-01-2025, തിങ്കളാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെയാണ് മരണം. പട്ടിക്കാട് സ്വദേശി അലീന (16) ആണ് മരണപ്പെട്ടത്. തൃശ്ശൂർ സെൻറ് ക്ലയേഴ്സ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

12-01-2025, ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് അപകടം സംഭവിച്ചത്. പീച്ചി സ്വദേശിനികളായ നിമ, അലീന , ആൻ ഗ്രീസ്, എറിൻ എന്നിവരാണ് റിസർവോയർ ഡാമിലേക്ക് വീണത്. ഇവർ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നാലുപേരെയും തൃശ്ശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമായിരുന്നു.

ഇവരുടെ ചികിത്സയ്ക്കായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ആവശ്യമെങ്കിൽ പുറത്തുനിന്ന് അടക്കം ഡോക്ടർമാരെ കൊണ്ടുവരുമെന്നും മന്ത്രി കെ രാജൻ പറഞ്ഞിരുന്നു.

മറ്റു മൂന്നുപേരും വെന്റിലേറ്ററിൽ തുടരുകയാണ്. നിമയുടെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കുന്നതിന് എത്തിയവരാണ് മൂന്നുപേരും. കുളിക്കുന്നതിനിടയിൽ ഒരു കുട്ടി അപകടത്തിൽ പെടുകയും മറ്റുള്ളവർ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിനിടയിലാണ് അപകടം നടന്നത്. നിമയുടെ സഹോദരി നാട്ടുകാരെ വിളിച്ചുവരുത്തിയതിനെ തുടർന്ന് നാട്ടുകാർ കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *