റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്വയം വെടിവച്ച് ജീവനൊടുക്കി

January 3, 2025 - 5:03 am

ജോർജിയ: എഫിങ്ഹാം കൗണ്ടി സ്റ്റേറ്റ് കോടതിയില്‍ ജഡ്ജി സ്റ്റീഫൻ യെക്കല്‍ (74) ജീവനൊടുക്കി. 2024 ഡിസംബർ 30 തിങ്കളാഴ്ച രാത്രി വൈകിയോ 31 ചൊവ്വാഴ്ച പുലർച്ചെയോ ആണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വയം വെടിവച്ചാണ് ജഡ്ജി ജീവനൊടുക്കിയത്.
2022ല്‍ സംസ്ഥാന കോടതിയിലേക്ക് നിയമിതനായ യെക്കല്‍ അടുത്തിടെ രാജിവയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാല്‍, ജോർജിയ ഗവർണർ ബ്രയാൻ കെമ്പ് ഇത് നിരസിച്ചു. യെക്കല്‍ തന്‍റെ സ്ഥാനത്തുനിന്ന് തെറ്റായി പിരിച്ചുവിട്ടതായി ആരോപിച്ച്‌ കോടതി ജീവനക്കാരിയായ ലിസ ക്രോഫോർഡ് കേസ് ഫയല്‍ ചെയ്തിരുന്നു.

വിവാഹിതനും നാലു മക്കളുടെ പിതാവുമാണ് യെക്കല്‍.

വിവാഹിതനും നാലു മക്കളുടെ പിതാവുമാണ് യെക്കല്‍. ചാത്താം കൗണ്ടിയില്‍ മുൻ അസിസ്റ്റന്‍റ് ഡിസ്ട്രിക്റ്റ് അറ്റോർണിയും ജോർജിയയിലെ ആല്‍ക്കഹോള്‍ ആൻഡ് ടുബാക്കോ ടാക്സ് യൂണിറ്റിന്‍റെ പ്രത്യേക ഏജന്‍റുമായിരുന്നു. യെക്കലിന്‍റെ മരണത്തില്‍ എഫിങ്ഹാം കൗണ്ടി ബോർഡ് ഓഫ് കമ്മീഷണർമാർ അനുശോചനം രേഖപ്പെടുത്തി.ജഡ്ജിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കോടതിമുറി അടച്ചിട്ടു. ജനുവരി രണ്ടിന് കോടതി സാധാരണ നിലയില്‍ പ്രവർത്തിക്കും. എഫിങ്ഹാം കൗണ്ടി ഷെരീഫിന്‍റെ ഓഫിസും ജോർജിയ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും സംഭവം അന്വേഷിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *