റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗം : രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

December 27, 2024 - 5:18 am

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിന്റെ വിയോഗത്തില്‍ അനുശോചിച്ച്‌ രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം ഡിസംബർ 27 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം ചേരും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും മന്‍മോഹന്‍ സിങിന്റെ സംസ്‌കാരം..27 ന് തീരുമാനിച്ച എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി.

2025 ജനുവരി മൂന്നിന് പാര്‍ട്ടി പരിപാടികള്‍ പുനരാരംഭിക്കും.

കോണ്‍ഗ്രസിന്റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങിനോടുള്ള ആദരസൂചകമായി, സ്ഥാപക ദിനാഘോഷങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും അടുത്ത ഏഴ് ദിവസത്തേക്ക് റദ്ദാക്കിയെന്ന് കെ സി വേണുഗോപാല്‍ അറിയിച്ചു. എല്ലാ പ്രക്ഷോഭ പരിപാടികളും ജനസമ്പര്‍ക്ക പരിപാടികളും ഇതില്‍ ഉള്‍പ്പെടുന്നു. 2025 ജനുവരി മൂന്നിന് പാര്‍ട്ടി പരിപാടികള്‍ പുനരാരംഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *