കട്ടപ്പന : നിക്ഷേപത്തുക തിരികെ ലഭിക്കാത്തതിനെ തുടർന്ന് വ്യാപാരിയായ മുളങ്ങാശ്ശേരിയില്‍ സാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പൂർത്തിയായി. സംഭവത്തില്‍ സാബു വീട്ടില്‍ നിന്ന് ഇറങ്ങുന്നത് മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ആത്മഹത്യ കുറുപ്പില്‍ ആരോപണ വിധേയരായ 3 ജീവനക്കാരെ ഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു. ഒപ്പം ഇവർക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയിരുന്നു .ഭരണസമിതി അംഗങ്ങളില്‍ എത്ര പേരുടെ മൊഴികള്‍ രേഖപ്പെടുത്തി എന്നത് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ഡിസംബർ ഇരുപതാം തീയതിയാണ് സാബു ആത്മഹത്യ ചെയ്തത്
ഡിസംബർ ഇരുപതാം തീയതിയാണ് കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുമ്പില്‍ സാബു ആത്മഹത്യ ചെയ്തത്. സൊസൈറ്റിക്കും ജീവനക്കാർക്കും ഭരണസമിതിക്കും നേരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പുറമേ ബാങ്ക് മുൻ പ്രസിഡന്റിന്റെ ഭീഷണിപെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ വിവിധ രാഷ്ട്രീയപാർട്ടികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ശക്തമായിരുന്നു.സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കട്ടപ്പന എ .എസ് പി യുടെ നേതൃത്വത്തില്‍ ഒമ്പതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.സംഭവത്തില്‍ വിവിധ രാഷ്ട്രീയ നേതാക്കള്‍ സാബുവിന്റെ കുടുംബത്തെ സന്ദർശിച്ചു. ഒപ്പം സി.പി.എമ്മിനെതിരെയും ബാങ്ക് ഭരണസമിതിക്കെതിരെയും ജീവനക്കാർക്കെതിരെയും പ്രതിഷേധവും ശക്തമായി തുടരുകയാണ്.
എല്‍ഡിഎഫ് നയ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം.അഞ്ചിന്
കോണ്‍ഗ്രസ്, ബിജെപി രാഷ്ട്രീയപാർട്ടികള്‍ സിപിഎമ്മിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് മറുപടിയായി എല്‍ഡിഎഫ് നയ വിശദീകരണ യോഗം ഡിസംബർ 27 ന് വൈകുന്നേരം.അഞ്ചിന് കട്ടപ്പന ഓപ്പണ്‍ സ്റ്റേഡിയത്തില്‍ നടക്കും. സിപി. എം ജില്ലാ സെക്രട്ടറി സി .വി വർഗീസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ കെ. എസ് മോഹനൻ, വി .ആർ സജി, മാത്യു ജോർജ്, വി .ആർ ശശി, അഡ്വ. മനോജ് എം തോമസ്, ലൂയിസ് വേഴമ്പത്തോട്ടം, ആല്വിൻ തോമസ് തുടങ്ങിയവർ സംസാരിക്കും
