റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബംഗ്ലാദേശില്‍ യുഎസ് ഇടപെടൽ ; ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണം

December 25, 2024 - 6:58 am

ബംഗ്ലാദേശ് : ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കു എതിരായ ആക്രമണങ്ങള്‍ നിർത്തണമെന്ന് ഇതാദ്യമായി യുഎസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നു യുഎസ് നാഷനല്‍ സെക്യൂരിറ്റി അഡ്വൈസർ ജയ്ക്ക് സള്ളിവൻ ബംഗ്ലാ ഭരണകൂടത്തിന്റെ മുഖ്യ ഉപദേഷ്ടാവായ മുഹമ്മദ് യൂനുസിനോട് ഡിസംബർ 23 തിങ്കളാഴ്ച യു.എസ് നിർദേശിച്ചു.

യുഎസ് ഇടപെടണമെന്ന ഹിന്ദു വിഭാഗങ്ങളുടെ നിരന്തരമായ ആവശ്യത്തിനു ബൈഡൻ ഭരണകൂടം ഒടുവില്‍ വഴങ്ങി
.

മനുഷ്യാവകാശങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരുവരും യോജിച്ച പ്രസ്താവനയില്‍ പിന്നീട് പറഞ്ഞു. “മതഭേദം ഇല്ലാതെ എല്ലാവരുടെയും അവകാശങ്ങളെ മാനിക്കാനും സംരക്ഷിക്കാനും ഉറപ്പു നല്‍കുന്നു,” വൈറ്റ് ഹൗസ് പറഞ്ഞു. യുഎസ് ഇടപെടണമെന്ന ഹിന്ദു വിഭാഗങ്ങളുടെ നിരന്തരമായ ആവശ്യത്തിനു ബൈഡൻ ഭരണകൂടം ഒടുവില്‍ വഴങ്ങി.ബംഗ്ലാദേശ് വെല്ലുവിളികള്‍ നേരിടുന്ന സമയത്തു യൂനുസിന്റെ നേതൃത്വം നിർണായകമായെന്നു സള്ളിവൻ ചൂണ്ടിക്കാട്ടി. “ബംഗ്ലാദേശില്‍ പുരോഗതിയും ഭദ്രതയും ജനാധിപത്യ ശൈലിയും ഉണ്ടാവണം. യുഎസ് എല്ലാ പിന്തുണയും നല്‍കും.”

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *