ആലുവ: പുതുവത്സരാഘോഷം അതിരുവിടാതിരിക്കാൻ കർശന നടപടികളുമായി റൂറല്‍ ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. പ്രത്യേക പട്രോളിംഗ് സംഘങ്ങള്‍ പൊലീസ് സ്റ്റേഷൻ പരിധികളില്‍ നിരീക്ഷണം നടത്തും.
ജില്ലാ അതിർത്തികളില്‍ ചെക്കിംഗുണ്ടാകും.
മഫ്ടിയിലും പൊലീസുകാരുണ്ടാകും. ടൂറിസ്റ്റ് പ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലായിരിക്കും. ജില്ലാ അതിർത്തികളില്‍ ചെക്കിംഗുണ്ടാകും. മദ്യം മയക്കുമരുന്ന് പരിശോധന കുടുതല്‍ ശക്തമാക്കും. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നേരത്തെ പിടിയാലായവരും ജാമ്യം ലഭിച്ചവരും ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയവരും നിരീക്ഷണത്തിലാണ്. ഗതാഗത നിയമങ്ങള്‍ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടിയെടുക്കും. സീറ്റ് ബെല്‍റ്റ് ധരിക്കാതെയും ഹെല്‍മെറ്റില്ലാതെയും വാഹനമോടിക്കുന്നവർ, അമിത വേഗതയിലും അശ്രദ്ധമായും വാഹനമോടിക്കുന്നവർ സിഗ്നല്‍ തെറ്റിക്കുന്നവർ ഇവർക്കൊക്കെ പിടിവീഴും..
കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും നിരീക്ഷണം
വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി ടിവികള്‍ വഴിയുള്ള ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ 24 മണിക്കൂറും നിരീക്ഷിക്കും. പൊതുസ്ഥലങ്ങളില്‍ മദ്യപിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കും. അനധികൃത പടക്കനിർമ്മാണവും വില്പനയും അനുവദിക്കില്ല. ഇത്തരം കേന്ദ്രങ്ങളില്‍ പ്രത്യേക പരിശോധനയുണ്ടാകും



