ഡല്‍ഹി: മസ്ജിദില്‍ കടന്നുകയറി ജയ് ശ്രീറാം വിളിച്ചത് കുറ്റകരമോയെന്ന് പരിശോധിക്കാൻ സുപ്രീംകോടതി. കർണാടക മർദലയിലെ ബദ്‌രിയ ജുമാ മസ്ജിദില്‍ അതിക്രമിച്ചു കടന്ന് ജയ് ശ്രീറാം വിളിച്ചത് കുറ്റമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.പ്രതിപ്പട്ടികയിലുള്ള രണ്ടുപേർക്കെതിരായ കേസ് റദ്ദാക്കുകയും ചെയ്‌തു. ഇതിനെതിരെ ഹൈദരലി എന്ന വ്യക്തി സമർപ്പിച്ച ഹർജി ഡിസംബർ 16 ന് പരിഗണിച്ച സുപ്രീംകോടതി, കർണാടക സർക്കാരിനോട് നിലപാട് തേടി. ഒരു സമുദായത്തിന്റെ ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളിച്ചത് എങ്ങനെ കുറ്റകരമാകുമെന്ന് ജസ്റ്റിസുമാരായ പങ്കജ് മിത്തലും സന്ദീപ് മേത്തയും അടങ്ങിയ ബെഞ്ച് സംശയമുന്നയിച്ചു.
കേസ് ജനുവരിയില്‍ വീണ്ടും പരിഗണിക്കും.
സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ് നടന്നതെന്ന് പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. മസ്ജിദില്‍ കണ്ടതിനാല്‍ അവർ മുദ്രാവാക്യം വിളിച്ചെന്ന് എങ്ങനെ പറയാൻ കഴിയുമെന്ന് കോടതി ചോദിച്ചു. കർണാടക സർക്കാരിന്റെ അഭിഭാഷകന് ഹർജിയുടെ പകർപ്പ് ഹർജിക്കാരൻ കൈമാറണം. ജനുവരിയില്‍ വീണ്ടും പരിഗണിക്കും.