റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രക്ഷാപ്രവർത്തനത്തിനായി ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്ന്ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

December 15, 2024 - 5:04 am

തിരുവനന്തപുരം: വയനാട് ദുരന്തം ഉള്‍പ്പെടെ രക്ഷാപ്രവർത്തനങ്ങള്‍ക്ക് ചെലവായ തുക തിരിച്ചടക്കണമെന്ന് കേന്ദ്ര സർക്കാർ . ആവശ്യപ്പെട്ട സാഹചര്യത്തില്‍ ചർച്ചകള്‍ക്കു ശേഷം മാത്രം തുടർതീരുമാനം കൈക്കൊള്ളാൻ കേരളം. വയനാട് ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തിന് 13.65 കോടി രൂപ ഉള്‍പ്പെടെ, 2018 ലെ പ്രളയം മുതല്‍ രക്ഷാപ്രവർത്തനത്തിനായി ചെലവായ 132.62 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു ഒക്‌ടോബറില്‍ നല്‍കിയ കത്തില്‍ കേരളത്തോട് ആവശ്യപ്പെട്ടത്..

ചർച്ചകള്‍ക്കായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

എന്നാല്‍, ഇക്കാര്യത്തില്‍ ഉടൻ തീരുമാനമെടുക്കേണ്ടതില്ലെന്നും ചർച്ചകള്‍ക്കായി മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തുകയുമാണു ചെയ്തത്. വിഷയം മന്ത്രിസഭയില്‍ ചർച്ച ചെയ്യുന്നതും പരിഗണനയിലാണ്. രക്ഷാദൗത്യത്തിന് ചെലവായ തുക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് മറുപടിക്കത്ത് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. പണം തിരിച്ചടയ്ക്കാൻ നിർബന്ധിതമായാല്‍ എസ്ഡിആർഎഫ് ഫണ്ടില്‍ നിന്ന് അടയ്ക്കേണ്ടിവരും. അങ്ങനെ വന്നാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കാനാവാത്ത സ്ഥിതിവരും.

ഹൈക്കോടതിയെ അറിയിക്കുന്നത് സർക്കാർ ആലോചന.

വയനാട് പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാതെയാണ്, രക്ഷാപ്രവർത്തനത്തിനായി ചെലവഴിച്ച തുക തിരിച്ചടയ്ക്കാൻ ആവശ്യപ്പെടുന്നത്. ഇതു ഹൈക്കോടതിയെ അറിയിക്കുന്നത് സർക്കാർ ആലോചനയിലുണ്ട്. നേരത്തേയും പ്രളയകാലത്തെ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനത്തിന് അടക്കം ചെലവായ തുക കേരളത്തോടു കേന്ദ്രം ചോദിച്ചിരുന്നെങ്കിലും തുക നല്‍കിയിരുന്നില്ല. അന്നുമുതലുള്ള തുകയുടെ കുടിശിക ഇനത്തിലുള്ള 132.6 കോടി രൂപയാണ് കേന്ദ്രം ഇപ്പോള്‍ കേരളത്തോട് ആവശ്യപ്പെടുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *