കൊച്ചി: നഗരത്തില്‍ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായി സ്ത്രീകളടക്കം നാല് പേർ പിടിയിലായി.കൊച്ചി സിറ്റി ഡാൻസാഫ് സംഘം കാക്കനാട് ഐ.എം.ജി ജംഗ്ഷൻ ഡിവൈൻ വില്ലേജ് റോഡില്‍ നടത്തിയ പരിശോധനയിലാണ് രണ്ടുപേരും ഹൈക്കോടതി ഭാഗത്ത് നന്ദാവൻ റെസിഡൻസിയില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേരുമാണ് പിടയിലായത്.
അസാം സ്വദേശികളായ രബീന്ദ്ര ഗോഗോയ്(27), മോനി കോൻവർ ഗോഗോയി (38) എന്നിവരില്‍ നിന്ന് 86.337 ഗ്രാം ബ്രൗണ്‍ ഷുഗറും 161.28 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഹൈക്കോടതി ഭാഗത്ത് നന്ദാവൻ റെസിഡൻസിയില്‍ നടത്തിയ പരിശോധനയില്‍ എറണാകുളം വടുതല സ്വദേശി പി.എസ്. അൻസില്‍(31), കൊല്ലം മങ്ങാട് സ്വദേശി ഹരിത(26) എന്നിവരാണ് അറസ്റ്റിലായത്. 1.379 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് പിടികൂടി