വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി

ഡല്‍ഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കണമെന്ന് സുപ്രീംകോടതിയില്‍ ഹർജി.
. ഹരിയാനയിലെ കോണ്‍ഗ്രസ് നേതാക്കളായ കരണ്‍ സിംഗ് ദലാല്‍, ലഖൻ കുമാർ സിംഗ്ല എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഷയം ഏതു ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിക്കും.

ഹർജി ഇന്നലെ ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും ഇടപെട്ടില്ല.

ഡിസംബർ 13 ന് ജസ്റ്റിസുമാരായ വിക്രംനാഥും പ്രസന്ന ബി. വരാലെയും അടങ്ങിയ ബെഞ്ചില്‍ ഹർജി ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും ഇടപെട്ടില്ല. വോട്ടിംഗ് യന്ത്രവുമായി ബന്ധപ്പെട്ട ഹർജികള്‍ നേരത്തെ പരിഗണിച്ചിരുന്നത് സഞ്ജീവ് ഖന്നയുടെ ബെഞ്ചാണ്. ഈസാഹചര്യത്തില്‍ തുടർനടപടി എന്തുവേണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കട്ടെയെന്ന് രണ്ടംഗബെഞ്ച് വ്യക്തമാക്കി. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വിജയിച്ച്‌ ബി.ജെ.പിയാണ് അധികാരത്തിലെത്തിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →