റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

December 14, 2024 - 5:31 am

ചെങ്ങന്നൂർ: മലങ്കര ഓർത്തഡോക്സ് സഭ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചെങ്ങന്നൂർ ഭദ്രാസന ഫെസ്റ്റിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ചെങ്ങന്നൂർ സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് നിർവഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.പി.കെ കോശി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഫാ.രാജൻ വർഗീസ്,ഫാ.സ്റ്റീഫൻ വർഗീസ്, ഫാ.ഡോ. നൈനാൻ വി.ജോർജ്, വെരി.റവ മാമ്മൻ തോമസ് കോർ എപ്പിസ്ക്കോപ്പാ, ഫാ.സി.കെ.ഗീവർഗീസ്, ഫാ. കുര്യൻ ജോസഫ്, സജി പട്ടരുമഠം, ഫാ.ഫിലിപ്പ് തരകൻ, ഫാ.ജോസ് തോമസ്,ഫാ.ജേക്കബ് ടി.ഏബ്രഹാം, ഫാ.ഗീവർഗീസ് ശമുവേല്‍, ഫാ. മിഥുൻ വർഗീസ് ചാക്കോ,റോബിൻ ശമുവേല്‍ റോയിസ്, എന്നിവർ യോഗത്തില്‍ പങ്കെടുത്തു

ഭദ്രാസനത്തിന്റെ റൂബി ജൂബിലിയുടെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്

ഫെബ്രുവരി 26 ന് രാവിലെ മുതല്‍ വൈകിട്ട് 8 വരെ ബഥേല്‍ അരമന ഗ്രൗണ്ടിലാണ് ഫെസ്റ്റ് നടക്കുന്നത്. ഫുഡ് കൗണ്ടറുകള്‍, പ്രദർശന മേളകള്‍, പരസ്യസ്റ്റാളുകള്‍, സാംസ്കാരിക സമ്മേളനം , ഗാർഡനിംഗ്, കലാപരിപാടികള്‍, വിവിധ മത്സരങ്ങള്‍ എന്നിവ ഫെസ്റ്റിനോട് അനുബന്ധിച്ച്‌ നടക്കും. ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളുടെയും സഹകരണത്തോടെ ഭദ്രാസനത്തിന്റെ റൂബി ജൂബിലിയുടെ ഭാഗമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *