വത്തിക്കാൻ : പ്രൊ ലൈഫ് അപ്പോസ്തലേറ്റിന്റെ ലോഗോയ്ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരം. കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ കര്‍ദിനാള്‍ സ്ഥാനാരോഹണച്ചടങ്ങില്‍ ഫാമിലി, ലെയ്റ്റി, ലൈഫ് കമ്മീഷന്റെ പ്രതിനിധിയായി എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പങ്കെടുത്തപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കുടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്.നല്‍കുന്നതിന് മുന്‍പേ ഞാന്‍ നിന്നെഅറിഞ്ഞു :ജനിക്കുന്നതിന് മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു.. ജെറമിയ 1:5” എന്ന തിരുവചനം ലോഗോയില്‍ കണ്ടപ്പോള്‍, ”നന്നായിരിക്കുന്നു, സന്തോഷം” എന്നും അദ്ദേഹം പറഞ്ഞു. തിരുവചനത്തോടൊപ്പം, കുഞ്ഞിനെ വാത്സല്യത്തോടെ മാറോടുചേര്‍ത്തുപിടിച്ചിരിക്കുന്ന മാതാവിന്റെ ചിത്രവും ബഹുവര്‍ണ്ണത്തിലുണ്ട്.
വത്തിക്കാനിലെ കുടുംബപ്രക്ഷിത ഡിക്കാസ്ട്രിയുടെ മാതൃകയില്‍
വത്തിക്കാനിലെ കുടുംബപ്രക്ഷിത ഡിക്കാസ്ട്രിയുടെ മാതൃകയില്‍ സീറോ മലബാര്‍ സഭയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് ജീവന്റെ സംരക്ഷണം ശുശ്രുഷകള്‍ക്കായി പ്രൊ ലൈഫ് അപ്പോസ്തലേറ്റിന് രൂപം നല്‍കിയത്. കമ്മീഷന്റെ പ്രഥമ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കലും പിന്നീട് മാര്‍ ജോസഫ് കല്ലറങ്ങാട്ടും, ഇപ്പോള്‍ മാര്‍ ജോര്‍ജ് മീത്തികണ്ടത്തിലുമാണ്. പ്രൊ ലൈഫ് അപ്പോസ്തലേറ്റ് പ്രത്യേക വിഭാഗം ചുമതലകള്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനുമാണ്.
വലിയ സന്തോഷവും അഭിമാനവും ഉളവാക്കിയെന്ന് സാബു ജോസ്
“ദൈവമഹത്വത്തിനായി മനുഷ്യജീവന്റെ സമഗ്ര സംരക്ഷണം “~ എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രൊ ലൈഫ് ശുശ്രുഷകള്‍ക്ക് മാര്‍പാപ്പയില്‍ നിന്നും ലഭിച്ച അംഗീകാരവും പ്രോത്സാഹനവും വലിയ സന്തോഷവും അഭിമാനവും ഉളവാക്കിയെന്ന് സാബു ജോസ് പറഞ്ഞു. പരിശുദ്ധ പിതാവ് അംഗീകാരം നല്‍കിയ ലോഗോയുടെ പകര്‍പ്പുകള്‍ വത്തിക്കാനിലെ കുടുംബം, അല്‍മായര്‍, ജീവന്‍ എന്നിയ്ക്കുവേണ്ടി യുള്ള കാര്യാലയത്തിലും സമര്‍പ്പിച്ചു. മെയ്മാസത്തില്‍ വത്തിക്കാനില്‍ നടക്കുന്ന ആഗോള കുടുംബസംഗമത്തില്‍ കേരളത്തില്‍ നിന്നും നിരവധി കുടുംബങ്ങള്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു