ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

റാഞ്ചി: ഝാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ഹേമന്ത് സോറൻ. ഝാർഖണ്ഡ് ഗവർണർ സന്തോഷ് കുമാർ ഗാംഗ്വാർ, ഹേമന്ത് സോറന് സത്യവാചകം ചൊല്ലിക്കൊടുത്തു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടില്‍ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങള്‍ അറിയിച്ചു.

തുടർച്ചയായി നാലാം തവണയും ഝാർഖണ്ഡ് മുഖ്യമന്ത്രിയായി അധികാരമേറ്റ ഹേമന്ത് സോറന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദനങ്ങള്‍ അറിയിച്ചു. മുന്നോട്ടുള്ള പ്രവർത്തനങ്ങള്‍ക്ക് ആശംസകളെന്ന് പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഝാർഖണ്ഡ് മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും മന്ത്രിമാരെയും വകുപ്പുകളെയും കൂടിയാലോചിച്ച്‌ തീരുമാനിക്കുമെന്നും സത്യപ്രതിജ്ഞയ്‌ക്ക് ശേഷം ഹേമന്ത് സോറൻ പറഞ്ഞു

ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍, എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →