കൊച്ചി : സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയുളള ഡോ. കെ ശിവപ്രസാദിന്റെ നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അടിയന്തിര സ്‌റ്റേ അനുവദിച്ചില്ല.വൈസ് ചാന്‍സലര്‍ ഇല്ലാത്ത സാഹചര്യം അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു.
കേസില്‍ പുതിയ വൈസ് ചാന്‍സലര്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി. സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തില്‍ ചട്ട വിരുദ്ധമായ നടപടികളുണ്ടായെന്നും അടിയന്തര സ്‌റ്റേ അനുവദിക്കമെന്നുമായിരുന്നു സര്‍ക്കാരിന്റെ ആവശ്യം. നോട്ടീസില്‍ മറുപടി ലഭിച്ചശേഷമാകും വിശദവാദം കേള്‍ക്കുക.
കോടതിവിധി അനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് ഗവര്‍ണര്‍.
അതേസമയം ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാരായി ഡോക്ടര്‍ സിസ തോമസും ഡോക്ടര്‍ കെ ശിവപ്രസാദും ചുമതലേറ്റിട്ടുണ്ട്.ഡിജിറ്റല്‍,സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നവംബർ 27 നാണ് ഗവര്‍ണര്‍ നിയമിച്ചത്.നിയമനത്തില്‍ തനിക്ക് പൂര്‍ണ അധികാരമുണ്ടെന്നും കോടതിവിധി അനുസരിച്ചാണ് തീരുമാനമെടുത്തതെന്നും ഗവര്‍ണര്‍ പ്രതികരിച്ചു