റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ്

November 22, 2024 - 6:42 am

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ.പി ടിക്കറ്റിന് പത്ത് രൂപ ഫീസ് ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തുന്ന സാധാരണക്കാരന്റെ മേല്‍ അധിക ബാദ്ധ്യത അടിച്ചേല്‍പ്പിക്കുന്ന നടപടിയാണിത്.

തീരുമാനം പിൻവലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം

മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് മരുന്നുകളുടെ ലഭ്യതക്കുറവും,ലാബുകളുടെ കാര്യക്ഷമത കുറവുമെല്ലാം രോഗികളെ ബാധിക്കുന്ന സാഹചര്യം നിലനില്‍ക്കുകയാണ്.തീരുമാനം പിൻവലിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും ജില്ലാപ്രസിഡന്റ് കണ്ണൻ.എസ്.ലാലും സെക്രട്ടറി ആദർശ് കൃഷ്ണയും അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *