കോട്ടയം| മുഖ്യമന്ത്രിയായി വി ഡി സതീശനെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ പ്രതിഷേധം. . കോട്ടയം കുറുപ്പന്ത സ്വദേശി ഫ്രാന്‍സിസ് ആണ് പെട്രോള്‍ ദേഹത്തൊഴിച്ച് ലൈറ്ററുമായി നിന്ന് പ്രതിഷേധിച്ചത്. ഞായറാഴ്ച എഐസിസിയില്‍ നിന്നും വി ഡി സതീശന്റെ പേരല്ല വരുന്നതെങ്കില്‍ ഇവിടെ നൂറുകണക്കിന് ജനം തെരുവില്‍ കത്തി ചാമ്പലാവും. അത് ഓര്‍ത്താല്‍ മതി’ എന്ന് ഫ്രാന്‍സിസ് പറഞ്ഞു.
ഫ്രാന്‍സിസിനെ പോലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു
തുടര്‍ന്ന് ഫ്രാന്‍സിസിനെ പോലീസ് അനുനയിപ്പിച്ച് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കെ സി വേണുഗോപാലിനെയും വി ഡി സതീശനെയും പിന്തുണച്ച് ഫ്‌ളക്‌സുകള്‍ ഉയരുന്നതിന് ഇടയിലാണ് ജീവന്‍പോലും അപകടത്തിലാക്കുന്ന തരത്തിലുള്ള പ്രതിഷേധം കോട്ടയത്ത് നടന്നത്. .
.


