മണിപ്പൂർ : നെഞ്ചുകീറുന്ന വാർത്തകളുമായി മണിപ്പൂർ. ജിരിബാം ജില്ലയില്‍ രണ്ടര വയസ്സുകാരൻ്റെ ജഡം തലയില്ലാത്ത നിലയില്‍ നദിയില്‍ കണ്ടെത്തി. കൂടെ കുട്ടിയുടെ മുത്തശ്ശിയുടെ ജഡവുമുണ്ട്. അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. മണിപ്പൂരിലെ മെയ്തയ്- കുക്കി സംഘർഷം ഇടവേളക്ക് ശേഷം വീണ്ടും പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇത്തരം വാർത്തകൾ പുറത്തുവരുന്നത്.
കുടുംബം ഒന്നാകെ കൊല്ലപ്പെട്ടു
മെയ്‌തെയ് സമുദായാംഗമായ ലൈഷാറാം ഹെറോജിത്തിൻ്റെ മകനും അമ്മയുമാണ് കൊല്ലപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പ് അന്തേവാസിയായിരുന്നു ഇവർ. ഹെറോജിത്തിൻ്റെ രണ്ട് മക്കളും ഭാര്യയും അമ്മായിയമ്മയും ഭാര്യയുടെ സഹോദരിയും മകനും കൊല്ലപ്പെട്ടു. അതായത് കുടുംബം ഒന്നാകെ നഷ്ടപ്പെട്ടു. അസം അതിര്‍ത്തിയിലുള്ള പട്ടണത്തില്‍ നിന്ന് 2024 നവംബർ 11 തിങ്കളാഴ്ച ഇവരെ ബന്ദികളാക്കിയ ശേഷം കുക്കികള്‍ തടവിലാക്കി കൊല്ലുകയായിരുന്നെന്നാണ് റിപ്പോർട്ട്
