കരുനാഗപ്പള്ളി : കിടപ്പുരോഗികള്‍ക്കും നിർദ്ധന കുടുംബങ്ങള്‍ക്കും സൗജന്യ സേവനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ. പാലിയേറ്റീവ് രോഗികള്‍ക്ക് ഇനി മുതല്‍ നഗരസഭയുടെ ആംബുലൻസിന്റെ സൗജന്യ സേവനം ലഭിക്കും.ഇന്ത്യൻ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗപ്പെടുത്തി നഗരസഭയ്ക്ക് വാങ്ങി നല്‍കിയ ആംബുലൻസാണ് സൗജന്യ സേവനം നല്‍കുന്നത്.
ബി.പി.എല്‍ കുടുംബങ്ങൾക്ക സ്കാര ചടങ്ങുകള്‍ പൂർണമായും സൗജന്യം
കൂടാതെ നഗരസഭയുടെ അധീനതയിലുള്ള ആധുനിക ശ്മശാനത്തില്‍ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സംസ്കാര ചടങ്ങുകള്‍ പൂർണമായും സൗജന്യമായി നടത്തും. നിലവില്‍ ശ്മശാനത്തില്‍ സംസ്കാര ചടങ്ങുകള്‍ക്ക് 4000 രൂപയാണ് ഫീസായി ഈടാക്കുന്നത്. സമൂഹത്തിലെ ഏറ്റവും ദുർബലരും നിർദ്ധനവുമായ ജന വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ എത്തിക്കുകയാണ് നഗരസഭയുടെ ലക്ഷ്യമെന്ന് ചെയർമാൻ കോട്ടയില്‍ രാജു പറഞ്ഞു.


