ഡല്‍ഹി: പ്രതിപക്ഷത്തോടു പക്ഷപാതപരമായി പെരുമാറുന്നുവെന്ന കോണ്‍ഗ്രസിന്‍റെ പരാതിയെത്തുടർന്ന് മഹാരാഷ്‌ട്ര ഡിജിപി രശ്മി ശുക്ലയെ തെരഞ്ഞെടുപ്പു കമ്മീഷൻ സ്ഥലം മാറ്റി. ഡിജിപി നിയമനത്തിനായി മൂന്ന് മുതിർന്ന ഉദ്യോഗസ്ഥരുടെ പാനല്‍ സമർപ്പിക്കാനും തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചു.
പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമയ്ക്കാൻ നിർദേശം
പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോർത്തുന്നത് അടക്കമുള്ള ആരോപണങ്ങളാണ് രശ്മി ശുക്ലയ്ക്കെതിരേ കോണ്‍ഗ്രസ് ഉന്നയിച്ചത്. പൂനയില്‍ കമ്മിഷണറായിരുന്നപ്പോള്‍ രശ്മി ശുക്ല ഫോണ്‍ ചോർത്തിയതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷ നേതാക്കള്‍ക്കെതിരേ കേസുകള്‍ കെട്ടിച്ചമയ്ക്കാൻ ഡിജിപി നിർദേശം നല്‍കിയതായും ആരോപണമുയർന്നിരുന്നു