.തിരുവനന്തപുരം: ഹരിതചട്ടങ്ങള്‍ പാലിച്ചും പാരമ്പര്യം ചോർന്നുപോകാതെയും കേരളം നടത്തുന്ന ഓണം ആഘോഷം മറ്റ് സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് ഭവന നഗരകാര്യ വകുപ്പ് മന്ത്രി മനോഹർ ലാല്‍ ഘട്ടർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ശുചിത്വ മിഷൻ നടത്തിയ പ്രവർത്തനങ്ങളെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു.സ്വച്ഛ് ദിവാലി, ശുഭ് ദിവാലി ക്യാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
നിരന്തര പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാലിന്യമുക്ത ഓണാഘോഷം നടത്താനായത്
പൂക്കളെ ഉപേക്ഷിച്ച് പ്ലാസ്റ്റിക് പൂക്കളം തേടിപ്പോകുന്നവരെ ഹരിതചട്ടം പാലിക്കുന്നതിനായി ഒരുക്കിയെടുത്തത് ശ്രമകരമായ ജോലിയായിരുന്നെന്നും ജനം അത് മനസിലാക്കി പ്രവർത്തിച്ചെന്നും ശുചിത്വമിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ യു.വി ജോസ് പ്രതികരിച്ചു. സ്വച്ഛതാ ഹി സേവാ 2024 ക്യാമ്പയിന്‍റെ ഭാഗമായി ശുചിത്വമിഷൻ വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുന്നതിനും ബദല്‍ മാർഗങ്ങള്‍ ഉപയോഗിക്കുന്നതിനുമുള്ള പോസ്റ്ററുകളും വീഡിയോകളും പങ്കുവെച്ചു. എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് 14 ജില്ലകളിലും പരിശോധന നടത്തി. നിരന്തര പരിശ്രമങ്ങളുടെ ഭാഗമായിട്ടാണ് മാലിന്യമുക്ത ഓണാഘോഷം നടത്താനായതെന്നും യു വി ജോസ് പറഞ്ഞു.


