കൊടകര കുഴല്‍പ്പണക്കേസ് : ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നതായി തിരൂര്‍ സതീഷ്

തൃശൂര്‍: കൊടകര കുഴല്‍പ്പണ ക്കേസില്‍ ബിജെപിയെ വെട്ടിലാക്കി മുൻ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തല്‍.കുഴല്‍പ്പണമായെത്തിയതു ബിജെപിയുടെ തെരഞ്ഞെടുപ്പു ഫണ്ടാണെന്നും ധർമരാജൻ എന്നയാള്‍ ചാക്കില്‍ കെട്ടിയാണു പണം കൊണ്ടുവന്നതെന്നും സതീഷ് പറഞ്ഞു. ആറ് ചാക്കു നിറയെ പണമുണ്ടായിരുന്നു. പണമടങ്ങിയ ചാക്കുകെട്ടുകള്‍ ഓഫീസില്‍ വച്ചു.ധർമരാജനു മുറിയെടുത്തു കൊടുത്തതു താനാണെന്നും ജില്ലാ ഓഫീസിന്‍റെ നിർദേശപ്രകാരമാണ് എല്ലാം ചെയ്തതെന്നും അക്കാലത്തെ ബിജെപി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ് വ്യക്തമാക്കി.

മുറി പൂട്ടിയാണു പണം സൂക്ഷിച്ചത്.

‘ചാക്കില്‍ മെറ്റിരീയല്‍സ് എന്നാണ് ആദ്യം പറഞ്ഞത്. ചാക്കുകള്‍ കയറ്റാനും മറ്റും ഞാനാണു സഹായിച്ചത്. പിന്നീടാണ് പണമാണെന്ന് അറിഞ്ഞത്. ഓഫീസില്‍ ജനറല്‍ സെക്രട്ടറിമാര്‍ ഇരിക്കുന്ന മുറിയിലാണ് പണം സൂക്ഷിച്ചത്. അതിനു കാവലിരിക്കലായിരുന്നു എന്‍റെ പ്രധാന പണി.പണമാണെന്ന് അറിഞ്ഞപ്പോള്‍ പേടിതോന്നി. മുറി പൂട്ടിയാണു പണം സൂക്ഷിച്ചത്. ലോഡ്ജില്‍ മുറിയെടുത്തു കൊടുത്തശേഷം ധര്‍മരാജനും മറ്റുള്ളവരും അങ്ങോട്ടു പോവുകയായിരുന്നു. പിറ്റേദിവസമാണു പണം കൊണ്ടുപോകുന്നതിനിടെ കവര്‍ച്ച ചെയ്യപ്പെട്ട സംഭവം അറിയുന്നതും കൊടകര കുഴല്‍പ്പണക്കേസായതുമെന്നും തിരൂര്‍ സതീഷ് പറഞ്ഞു.

നിലവില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താണ് തിരൂര്‍ സതീഷ്.

അന്നു ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്നതിനാല്‍ പോലീസിന് ഇത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ല. കേസ് വിചാരണയ്ക്കു വരുമ്പോള്‍ യഥാര്‍ഥസംഭവം പറയണമെന്നുണ്ടായിരുന്നു. അതിനുമുമ്പ് മാധ്യമങ്ങളോട് ഇക്കാര്യം പറയാൻ തീരുമാനിക്കുകയായിരുന്നുവെന്നും സതീഷ് വിശദീകരിച്ചു. വ്യക്തിപരമായ പ്രശ്നങ്ങളെത്തുടര്‍ന്നാണു പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു മാറിനില്‍ക്കാൻ തീരുമാനിച്ചത്. കോടതിയില്‍ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്നും സതീഷ് വ്യക്തമാക്കി. നിലവില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താണ് തിരൂര്‍ സതീഷ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →