ഉത്തർപ്രദേശില്‍ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

.ലക്നോ: ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയില്‍ മാധ്യമപ്രവർത്തകനെ കുത്തിക്കൊന്നു. ദിലീപ് സൈനി(38) ആണ് കൊല്ലപ്പെട്ടത്.കോട്വാലി പ്രദേശത്ത് വച്ചാണ് സംഭവം.ഇയാളുടെ സുഹൃത്തും ബിജെപി നേതാവുമായ ഷാഹിദ് ഖാന് ആക്രമണത്തില്‍ പരിക്കേറ്റു. ദിലീപ് സൈനിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷാഹിദ് ഖാന് കുത്തേറ്റത്.

കൊലപാതകത്തിന് പിന്നിലെ കാരണം മറ്റൊരു വ്യക്തിയുമായി നിലനിന്നിരുന്ന വൈരാഗ്യം

മറ്റൊരു വ്യക്തിയുമായി നിലനിന്നിരുന്ന വൈരാഗ്യമാണ് ദിലീപ് സൈനിയുടെ കൊലപാതകത്തിന് പിന്നിലെ കാരണം. ആക്രമി സംഘം ദിലീപ് സൈനിയെ കത്തികൊണ്ട് കുത്തുകയും വെടിവയ്ക്കുകയും ചെയ്തു.ദിലീപ് സെയ്‌നിയെയും ഷാഹിദ് ഖാനെയും ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും തുടർന്ന് കാണ്‍പൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. വഴിമധ്യേ ദിലീപ് സൈനി മരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →