. കൊച്ചി: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ഹൈക്കോടതി. പ്രചാരണത്തില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉറപ്പാക്കണമെന്നും ജസ്റ്റീസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു..കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പെരുമാറ്റച്ചട്ടം ബാധിക്കരുതെന്നും കോടതി കൂട്ടിച്ചേർത്തു. .
വയനാട് ജില്ലയില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വിവിധ വകുപ്പുകള്‍ നടത്തുന്ന രക്ഷാ, ദുരിതാശ്വാസ, പുനരധിവാസ പ്രക്രിയകളുടെ ഫലപ്രദമായ പുരോഗതിക്ക് തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദേശങ്ങളും പൊതുനടത്തിപ്പും തടസമാകാന്‍ സാധ്യതയുണ്ടെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയിൽ റിപ്പോര്‍ട്ട് പരിഗണിച്ചാണു നിര്‍ദേശം.
വികസനത്തിന്‍റെ പേരില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍നിന്നും വിലക്ക് .
വയനാട് ജില്ലയെ സാരമായി ബാധിച്ച ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റി, സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് അഥോറിറ്റി എന്നിവയുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളും കേന്ദ്ര, സംസ്ഥാന, ജില്ലാ വകുപ്പുകളും സജീവമായി രംഗത്തുണ്ട്. .മാനദണ്ഡങ്ങളനുസരിച്ച് തെരഞ്ഞെടുപ്പു കഴിയുംവരെ മന്ത്രിമാരും ഉദ്യോഗസ്ഥരും മറ്റ് അധികാരികളും ഏതെങ്കിലും സാമ്പത്തിക ഗ്രാന്‍റുകള്‍ നല്‍കുന്നതില്‍നിന്നും വികസനത്തിന്‍റെ പേരില്‍ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍നിന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.



