ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ

സാൻ/ന്യൂഡല്‍ഹി: യുക്രെയ്നില്‍ സമാധാനത്തിനു സാധ്യതമായതെല്ലാം ചെയ്യാൻ സന്നദ്ധതയറിയിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനാറാമത് ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. 2024 ഒക്ടോബർ 22നാണ് പ്രധാനമന്ത്രി .ബ്രിക്സ് ഉച്ചകോടി നടക്കുന്ന റഷ്യയിലെ പുരാതന നഗരമായ കസാനില്‍ എത്തിയത് ..വിമാനത്താവളത്തില്‍ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ഒരുക്കിയത്

തർക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്.

യുക്രെയ്ൻ സംഘർഷത്തിന്‍റെ തുടക്കം മുതല്‍ പുടിനുമായി നടത്തിയ ആശയവിനിമയം എടുത്തുപറഞ്ഞായിരുന്നു സംഭാഷണത്തിന്‍റെ തുടക്കം. സമാധാനപരമായ മാർഗങ്ങളിലൂടെ മാത്രമേ സംഘർഷം അവസാനിപ്പിക്കാനാകൂ എന്നതാണ് ഇന്ത്യയുടെ എക്കാലത്തേയും നിലപാട്.
സാധ്യമായ വേഗത്തില്‍ സമാധാനം പുനസ്ഥാപിക്കണം. ഇതിനെ ഇന്ത്യ പൂർണമായും പിന്തുണയ്ക്കും. മാനുഷികമായ പ്രശ്നങ്ങള്‍ക്കായിരിക്കും പ്രഥമ പരിഗണന. തർക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കുന്നതിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. എത്രയും വേഗം സമാധാനവും സ്ഥിരതയും തിരികെ സ്ഥാപിക്കുന്നതില്‍ ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകും. സമാധാനത്തിനായി എന്തു പങ്കുവഹിക്കാനും സന്നദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ വലിയ മൂല്യമാണ് നല്‍കുന്നത്.

ഇരുരാജ്യങ്ങളം തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമായെന്നു പുടിൻ പറഞ്ഞു. ബ്രിക്സിന്‍റെ സ്ഥാപക അംഗങ്ങളെന്ന നിലയില്‍ ഇന്ത്യയുമായുള്ള സഹകരണത്തിന് റഷ്യ വലിയ മൂല്യമാണ് നല്‍കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കുന്നു. വിദേശകാര്യ മന്ത്രിമാർ തമ്മില്‍ നിരന്തരം ബന്ധപ്പെടുന്നു. വാണിജ്യബന്ധത്തിലും വളർച്ചയാണുള്ളതെന്നും പുട്ടിൻ പറഞ്ഞു.

Share
അഭിപ്രായം എഴുതാം