റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആലുവയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം

March 31, 2026 - 1:06 pm

കൊച്ചി: ആലുവയില്‍ വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ മരണപ്പെട്ടു. മാർച്ച 32 ചൊവ്വാഴ്ച പുലര്‍ച്ചെ ആലുവ മാര്‍ക്കറ്റിന് സമീപം ദേശീയപാതയ്ക്കടുത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അങ്കമാലി പാറക്കടവ് സ്വദേശി ആകാശ് (19), ദേവ് കൃഷ്ണ (25) എന്നിവരാണ് മരിച്ചത്.

ഇടറോഡില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം

ഇടപ്പള്ളി കൂനംതൈ സ്വദേശിയായ ജിതിന് ഗുരുതരമായി പരിക്കേറ്റു. ഇടറോഡില്‍ നിന്നും ദേശീയപാതയിലേക്ക് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഉടന്‍ രാജഗിരി ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലുവ ഈസ്റ്റ് പോലീസ് സ്ഥലത്ത് പരിശോധന നടത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *